മദ്യലോബിയുടെ അടിമകളായി സര്‍ക്കാര്‍ മാറിയെന്ന് വിഎം സുധീരന്‍

Posted on: September 5, 2017 1:34 pm | Last updated: September 6, 2017 at 8:50 am

തിരുവനന്തപുരം: മദ്യലോബിയുടെ അടിമകളായി സര്‍ക്കാര്‍ മാറിയെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ജനങ്ങള്‍ എതിരായിട്ടും മദ്യശാലകള്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്.

മദ്യശാലകള്‍ പൂട്ടിയപ്പോഴാണ് സംസ്ഥാനത്ത് ടൂറിസം വളര്‍ന്നത്. എക്‌സൈസ് കമ്മീഷണറുടെ തനിനിറം ഇതോടെ വെളിവായെന്നും സുധീരന്‍ പറഞ്ഞു