കെഎം ഷാജിയുടെ വീട് ആക്രമണം: മൂന്ന് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted on: August 31, 2017 1:09 pm | Last updated: August 31, 2017 at 3:40 pm

കണ്ണൂര്‍: മുസ്ലിംലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെഎം ഷാജിയുടെ വീട് ആക്രമിച്ച കേസില്‍ മൂന്ന് മുസ്ലിംലീഗ് പ്രവര്‍ത്തകരെ വളപട്ടണം പോലീസ് അറസ്റ്റ്‌ചെയ്തു. ഇതില്‍ ഒരാള്‍ പഞ്ചായത്ത് മെമ്പറാണ്.

അഴീക്കോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഫസല്‍, മുസ്ലിം ലീഗ് പ്രവര്‍ത്തകരായ പൊയ്തുംകടവ് സ്വദേശി ജംഷീര്‍, വിപി റംസീര്‍ എന്നിവരെയാണ് വളപട്ടണം എസ്‌ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്‌ചെയ്തത്.
മൂവരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹവും എംഎല്‍എയോടും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിനോടുമുള്ള വിരോധവുമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

കെഎം ഷാജി എംഎല്‍എയുടെ ചാലാട് മണലിലുള്ള വീടിന് നേരെ ഇന്നലെ ഉച്ചയോടെയാണ് ആക്രമണം നടന്നത്.