Connect with us

International

നാവിക സേനയെ ശക്തിപ്പെടുത്താന്‍ ചൈന

Published

|

Last Updated

ബീജിംഗ്: ചൈന ആധുനികവും മേഖലയിലെതന്നെ ഏറെ ശക്തവുമായ നാവികസേനയെ സജ്ജമാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. രാജ്യതീരത്തിനപ്പുറത്ത് സൈനിക നടപടികള്‍ നടത്താന്‍ ശേഷിയുള്ള പരിമിതമെങ്കിലും വളര്‍ന്നുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സജ്ജമായ സംവിധാനങ്ങളാണ് ഒരുക്കുന്നത്. ഏതാനും വര്‍ഷങ്ങളായി തങ്ങളുടെ സമുദ്രാതിര്‍ത്തിക്ക് അപ്പുറത്ത് പടിഞ്ഞാറന്‍ പസഫിക്് സമുദ്രം, ഇന്ത്യന്‍ മഹാസമുദ്രം, യൂറോപ്പിന് ചുറ്റുമുള്ള സമുദ്രം , മെഡിറ്ററേനിയന്‍ കടല്‍ എന്നിവയിലെല്ലാം ചൈന സൈനിക നടപടികള്‍ നടത്തുന്നുണ്ട്.

ദക്ഷിണ ചൈന കടലിലെ തര്‍ക്കമേഖലയില്‍ ഇടപെടാനുള്ള അമേരിക്കയുടെ നീക്കത്തെ സൈനികമായി നേരിടാനുള്ള ശേഷിയുണ്ടാക്കുന്നതിന്റെ ഭാഗമാണ് ചൈനയുടെ നടപടിയെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സ്വതന്ത്ര ഉഭയകക്ഷി വിഭാഗമായ സി ആര്‍ എസ് ആണ് അമേരിക്കന്‍ നിയമനിര്‍മാതാക്കള്‍ക്കായി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
സമുദ്രതീര സുരക്ഷ ഉള്‍പ്പെടെയുള്ള സൈനിക നടപടികള്‍ സ്വീകരിക്കുക, വിദേശരാജ്യങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ ചൈനീസ് പൗരന്‍മാരെ ഒഴിപ്പിക്കുക, , മാനുഷികമായ സഹായങ്ങള്‍ ചെയ്യുകയും പ്രക്യതിദുരന്ത സമയത്ത് പ്രവര്‍ത്തിക്കുക എന്നിവയുള്‍പ്പെടെയുള്ള അധിക പ്രവര്‍ത്തികള്‍ ചെയ്യുക എന്നിവയും പദ്ധതിയിലൂടെ ചൈന ലക്ഷ്യംവെക്കുന്നുണ്ടെന്ന് ഈ മാസം 18ന് സി ആര്‍ എസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest