സല്‍മാന്‍ രാജാവിന്റെ അതിഥികളായി 1000 രക്ത സാക്ഷികളുടെ കുടുംബാഗങ്ങള്‍

Posted on: August 30, 2017 3:45 pm | Last updated: August 30, 2017 at 5:20 pm

അറഫ: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് സല്‍മാന്‍ രാജാവിന്റെ അതിഥികളായി ആയിരം രക്തസാക്ഷികളുടെ കുടുംബാഗങ്ങളും.

ഫലസ്തീനില്‍ ഇസ്‌റായേലിന്റെ ആക്രമണത്തില്‍ രക്ത സാക്ഷികളായവരുടെ കുടുംബങ്ങളില്‍ നിന്നും ഇത്തവണ ആയിരം പേര്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥിയായിമക്കയിലെത്തി.

തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷമാണ് ഫലസ്തീനില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സൗദി രാജാവ് ആതിഥേയനാകുന്നത്.

വടക്കന്‍ ഗാസ, ഗാസ, സെന്‍ട്രല്‍ ഗാസ, ഖാന്‍ യൂനസ്, റഫാ എന്നിവിടങ്ങളില്‍ നിന്നുള്ള രക്ത സാക്ഷികളുടെ
കുടുംബാഗങ്ങളാണ് ഹജ്ജ് കര്‍മ്മത്തിനായി മക്കയിലെത്തിയിട്ടുള്ളത്.