വിപുല്‍നാഥിനെയും അബ്ദുല്‍ അനീസിനെയും അനുമോദിച്ചു

Posted on: August 29, 2017 11:39 pm | Last updated: August 29, 2017 at 11:47 pm
കേരള ലളിതകലാ അക്കാദമി കാര്‍ട്ടൂണ്‍ അവാര്‍ഡ് ജേതാവ് കെ ടി അബ്ദുല്‍ അനീസിനും കാലിക്കറ്റ് പ്രസ്‌ക്ലബ് സെക്രട്ടറിയായി തിരഞെടുക്കപ്പെട്ട പി വിപുല്‍ നാഥിനും ഏര്‍പ്പെടുത്തിയ അനുമോദന ചടങ്ങില്‍ സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല ഉപഹാരം നല്‍കുന്നു. മാനേജിംഗ് ഡയറക്ടര്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, മുഹമ്മദ് പറവൂര്‍ സമീപം

കോഴിക്കോട്: കേരള ലളിത കലാ അക്കാദമി അവാര്‍ഡ് ജേതാവായ കെ ടി അബ്ദുല്‍ അനീസിനെയും കാലിക്കറ്റ് പ്രസ് ക്ലബ്ബ് സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ട പി വിപുല്‍നാഥിനെയും സിറാജ് മാനേജ്‌മെന്റും ജീവനക്കാരും അനുമോദിച്ചു. സിറാജ് സബ്എഡിറ്ററായ അനീസിന്റെ ‘പശു വാഴും കാലം’ എന്ന കാര്‍ട്ടൂണ്‍ ആണ് മികച്ച കാര്‍ട്ടൂണിനുള്ള അക്കാദമിയുടെ സംസ്ഥാന അവാര്‍ഡിന് അര്‍ഹമായത്.

ചടങ്ങില്‍ മാനേജിംഗ് ഡയരക്ടര്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. മാനേജിംഗ് എ
ഡിറ്റര്‍ എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി അംഗം മുഹമ്മദ് പറവൂര്‍, ബി ഡി എം റശീദ് കെ മാണിയൂര്‍, സിറാജ് അസി. ന്യൂസ് എഡിറ്റര്‍ മുസ്തഫ പി എറയ്ക്കല്‍, സയ്യിദ് അലി ശിഹാബ്, അബ്ദുര്‍റഹ്മാന്‍ സഖാഫി, വി പി എം ശാഫി, നസീര്‍ മേലടി, മുഹമ്മദ് പയ്യോളി, ഇമ്പിച്ചി മമ്മു, ബിനിത്ത്് ഒ ടി പ്രസംഗിച്ചു. എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി കെ അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും എച്ച് ആര്‍ മാനേജര്‍ ടി കെ സി മുഹമ്മദ് നന്ദിയും പറഞ്ഞു. കെ ടി അബ്ദുല്‍ അനീസും വിപുല്‍നാഥും മറുപടി പ്രസംഗം നടത്തി.