കോട്ടയത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു; രണ്ട് പേര്‍ അറസ്റ്റില്‍

Posted on: August 28, 2017 1:06 pm | Last updated: August 28, 2017 at 1:06 pm

കോട്ടയം: മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. കോട്ടയം പയ്യപ്പാടി സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട കമ്മല്‍ വിനോദ്, ഭാര്യ കുഞ്ഞുമോള്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ എത്തിച്ചുനടത്തിയ തെളിവെടുപ്പില്‍ സന്തോഷിന്റെ തല സമീപത്തെ തോട്ടില്‍ നിന്ന് കണ്ടെടുത്തു.

കുഞ്ഞുമോളെ സന്തോഷ് സ്വന്തമാക്കാന്‍ ശ്രമിച്ചത് കൊലക്ക് കാരണമെന്നാണ് പ്രതികളുടെ മൊഴി. ഇന്നലെയാണ് സന്തോഷിന്റെ തലയില്ലാത്ത മൃതദേഹം മാക്രോണി പാലത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തത്. വയറിന്റെ ഭാഗം മുതല്‍ താഴേക്ക് വരെ ഒരു ചാക്കിലും തലയറുത്ത് മാറ്റിയ ഭാഗം മറ്റൊരു ചാക്കിലുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.