Connect with us

National

ഇന്‍ഫോസിസ് വിട്ട വിശാല്‍ സീക്കയ്ക്ക് എച്ച് പി ഇയില്‍ സി ടി ഒ ആയി നിയമനം

Published

|

Last Updated

ബെംഗളുരു: ഇന്‍ഫോസിസില്‍ നിന്ന് പടിയിറങ്ങിയ വിശാല്‍ സിക്ക ഒരാഴ്ച പിന്നിടും മുമ്പെ ഹാവ്‌ലെറ്റ് പാക്കാര്‍ഡ് എന്റര്‍ െ്രെപസസില്‍ ചേര്‍ന്നു. ആഗോള ഐ ടി കമ്പനിയായ എച്ച് പി ഇയില്‍ ചീഫ് ടെക്‌നോളജി ഓഫീസറായാണ് നിയമനം.
ഹാവ്‌ലെറ്റ് പാക്കാര്‍ഡ് എന്ന അമേരിക്കന്‍ കമ്പനി 2015ല്‍ വിഭജിച്ചാണ് എച്ച് പി ഇ സ്ഥാപിച്ചത്. ഹാര്‍ഡ് വെയറും സോഫ്റ്റ് വെയറും ഒരുപോലെ കൈകാര്യം ചെയ്യുന്ന സ്ഥാപനം പേഴ്‌സണല്‍ കമ്പ്യൂട്ടറും പ്രിന്ററുമാണ് പ്രധാനമായും വില്‍ക്കുന്നത്. രണ്ട് ലക്ഷത്തോളം ജീവനക്കാരാണ് കമ്പനിയിലുള്ളത്.

എച്ച് പി ഇയുടെ സി ടി ഒ ആയ മാര്‍ട്ടിന്‍ ഫിങ്ക് കഴിഞ്ഞവര്‍ഷമാണ് സ്ഥാനമൊഴിഞ്ഞത്. ഇതുവരെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ സ്റ്റാന്‍ഫോര്‍ഡില്‍ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുള്ള സിക്ക ഇന്‍ഫോസിസില്‍ ചേരുന്നതിന് മുമ്പ് മൂന്ന് വര്‍ഷം ജര്‍മന്‍ കമ്പനിയായ എസ് എ പിയില്‍ ചീഫ് ടെക്‌നോളജി ഓഫീസറായിരുന്നു. പ്രമുഖ ഐ ടി കമ്പനിയായ ഇന്‍ഫോസിസിന്റെ സി ഇ ഒയും എം ഡിയുമായ വിശാല്‍ സിക്ക കഴിഞ്ഞയാഴ്ചയാണ് സ്ഥാനം രാജിവെച്ചത്.
മുന്‍ ചെയര്‍മാന്‍ നാരായണ മൂര്‍ത്തിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്നായിരുന്നു രാജി.

ഇന്‍ഫോസിസിന്റെ ഓഹരി വിലയില്‍ എട്ട് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് രാജിയുണ്ടായത്. വിശാല്‍ സിക്കയുടെ പ്രവര്‍ത്തന രീതികളില്‍ മുന്‍ ചെയര്‍മാന്‍ നാരായണമൂര്‍ത്തിയടക്കം പലതവണ പരസ്യമായി തന്നെ അസംതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു. ആരോപണങ്ങളില്‍ മനംമടുത്താണ് രാജിയെന്നാണ് രാജിക്കത്തില്‍ പറഞ്ഞിരുന്നത്. വിശാല്‍ സീക്ക സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് ഇന്‍ഫോസിസ് ചെയര്‍മാനായി നന്ദന്‍ നിലേക്കനിയെ നിയമിച്ചിട്ടുണ്ട്. ഇന്‍ഫോസിസിന്റെ സ്ഥാപക ഡയരക്ടറും മുന്‍ ചീഫ് എക്‌സിക്യുട്ടീവുമാണ് നിലേക്കനി. നിലേകനിയെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ക്ഷണിച്ച് അനുയോജ്യമായ സ്ഥാനം നല്‍കണമെന്ന് മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന നിക്ഷേപകര്‍ ആവശ്യപ്പെട്ടിരുന്നു. കമ്പനിയുടെ ഇടപാടുകാര്‍ക്കും ഓഹരിയുടമകള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ സ്വീകാര്യനായ വ്യക്തിയാണ് നിലേകനി. അദ്ദേഹത്തെ കമ്പനിയുടെ തലപ്പത്ത് തിരിച്ചുകൊണ്ടുവരണമെന്ന് പ്രോക്‌സി അഡൈ്വസറി സേവനമൊരുക്കുന്ന ഐ ഐ എ എസ് എന്ന കമ്പനിയും കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി മുന്‍ ചെയര്‍മാന്‍ നാരായണ മൂര്‍ത്തി നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് കഴിഞ്ഞയാഴ്ച സിക്ക രാജിവച്ചത്.
2002 മാര്‍ച്ച് മുതല്‍ 2007 ഏപ്രില്‍ വരെ നന്ദന്‍ നിലേകനി ഇന്‍ഫോസിസിന്റെ സി ഇ ഒ പദവിയിലുണ്ടായിരുന്നു. പിന്നീട് വൈസ് ചെയര്‍മാനായി. “ആധാര്‍” എന്ന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിന് രൂപം നല്‍കാനുള്ള ദൗത്യവുമായി 2009ലാണ് അദ്ദേഹം ഇന്‍ഫോസിസ് വിട്ടത്.

Latest