ഗുരുവായൂരിലെ ലോഡ്ജില്‍ കൂട്ടആത്മഹത്യാ ശ്രമം; മൂന്ന് വയസ്സുകാരന്‍ മരിച്ചു

Posted on: August 25, 2017 1:07 pm | Last updated: August 25, 2017 at 1:07 pm

തൃശൂര്‍: ഗുരുവായൂരിലെ ലോഡ്മുറിയില്‍ കൂട്ട ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ കുട്ടി മരിച്ചു. മലപ്പുറം ചേറങ്കോട് കാറുമലവീട്ടില്‍ സുനിലിന്റെ മകന്‍ ആകാശ് (മൂന്ന്) ആണ് മരിച്ചത്. സുനില്‍, ഭാര്യ സുജാത, മകന്‍ അമല്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോഡ്ജില്‍ മുറിയെടുത്ത കുടുംബം പായസത്തില്‍ എലിവിഷം കലര്‍ത്തി കഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വിഷം അകത്തുചെന്ന് കുട്ടികള്‍ അവശനിലയിലായതോടെ ഇവര്‍ ദേവസ്വം ആശുപത്രിയില്‍ ചികിത്സ തേടി. ഭക്ഷ്യവിഷബാധയെന്നാണ് ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആകാശ് മരിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് വിവരം. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.