സമാധാനം നിലനിര്‍ത്താന്‍ മുഴുവന്‍ മനുഷ്യ സ്‌നേഹികളും ഒന്നിച്ച് നില്‍ക്കണം: അബ്ദുറബ്ബ്

Posted on: August 24, 2017 7:52 pm | Last updated: August 24, 2017 at 7:52 pm

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതി കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്. ഇത്തരം നീചമായ പ്രവര്‍ത്തിയെ ശക്തമായി അപലപിക്കുന്നു. ഇതിനു പിന്നില്‍ ആരാണെങ്കിലും എത്രയും പെട്ടെന്ന് നിയമത്തിന് മുമ്പില്‍ കൊണ്ടു വരണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. പ്രദേശത്ത് സമാധാനവും സൗഹൃദാന്തരീക്ഷവും നിലനിര്‍ത്താന്‍ മുഴുവന്‍ മനുഷ്യ സ്‌നേഹികളും ഒന്നിച്ച് നില്‍ക്കണമെന്നും അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതി കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ഇത്തരം നീചമായ പ്രവര്‍ത്തിയെ ശക്തമായി അപലപിക്കുന്നു. ഇതിനു പിന്നില്‍ ആരാണെങ്കിലും എത്രയും പെട്ടെന്ന് നിയമത്തിന് മുമ്പില്‍ കൊണ്ടു വരണം. നാട്ടിലെ സമാധാന അന്തരീക്ഷവും ഐക്യവും തകര്‍ക്കുക മാത്രമാണ് ഇത്തരം അക്രമകാരികളുടെ ലക്ഷ്യം. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കരുത്. അതിന് പോലീസ് ജാഗ്രത പാലിക്കണം. പ്രദേശത്ത് സമാധാനവും സൗഹൃദാന്തരീക്ഷവും നിലനിര്‍ത്താന്‍ മുഴുവന്‍ മനുഷ്യ സ്‌നേഹികളും ഒന്നിച്ച് നില്‍ക്കണം.