കെകെ ശൈലജ രാജിവെക്കണമെന്ന് ആവശ്യം; നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം

Posted on: August 23, 2017 9:49 am | Last updated: August 23, 2017 at 2:14 pm
SHARE

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ വിമര്‍ശനം നേരിട്ട ആരോഗ്യമന്ത്രി കെകെ ശൈലജ രാജിവെക്കണമെന്നാവശ്യപ്പെട്ട് സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ബാനറുകളും പ്ലക്കാര്‍ഡുകളുമേന്തി നിയമസഭയുടെ നടുത്തളത്തിലിറങ്ങിയാണ് പ്രതിഷേധം.

സഭാനടപടികള്‍ തുടങ്ങിയപ്പോള്‍ത്തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി തുടങ്ങി. ബഹളത്തിനിടയിലും ചോദ്യോത്തര വേള തുടര്‍ന്നു. അതേസമയം, മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ എംഎല്‍എമാരുടെ നിരാഹാരം മൂന്നാം ദിവസത്തിലേക്ക് കടന്നു.