19 എംഎല്‍എമാര്‍ പളനിസ്വാമി മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിച്ചു

Posted on: August 22, 2017 2:07 pm | Last updated: August 22, 2017 at 8:05 pm
ടിടിവി ദിനകരൻ

ചെന്നൈ: തമിഴ്‌നാട്ടില്‍ ടിടിവി ദിനകരനെ അനുകൂലിക്കുന്ന 19 എംഎല്‍എമാര്‍ അണ്ണാ ഡിഎംകെ മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിച്ചു. പാര്‍ട്ടിയിലെ ഒപിഎസ് – ഇപിഎസ് പക്ഷങ്ങള്‍ ലയിച്ചതിന് പിന്നാലെയാണ് എംഎല്‍എമാരുടെ നടപടി. പിന്തുണ പിന്‍വലിക്കുന്നതായി വ്യക്തമാക്കി 19 എംഎല്‍എമാരും ഒപ്പിട്ട കത്ത് ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തു.

ഭരണത്തിനുള്ള പിന്തുണയല്ല പളനിസ്വാമിക്കുള്ള പിന്തുണയാണ് പിന്‍വലിക്കുന്നതെന്ന് എംഎല്‍എമാര്‍ പറഞ്ഞു. പളനിസ്വാമിയെ മുഖ്യമന്ത്രിപദത്തില്‍ നിന്ന് മാറ്റുകയെന്ന ലക്ഷ്യമാണ് എംഎല്‍എമാരുടെ നീക്കത്തിന് പിന്നില്‍. അതേസമയം, ഇതിനെ മന്ത്രിസഭ അതിജീവിക്കുമെന്ന് സഹകരണ മന്ത്രി സെല്‍ കെ രാജു പറഞ്ഞു.

ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ദിനകരനെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കാനുള്ള നീക്കത്തെ ഈ എംഎല്‍എമാര്‍ നേരത്തെ എതിര്‍ത്തിരുന്നു.