പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി

Posted on: August 22, 2017 6:19 am | Last updated: August 22, 2017 at 11:53 am

തിരുവനന്തപുരം: ബാങ്കിംഗ് മേഖലയിലെ 9 യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് ആരംഭിച്ചു. ബാങ്ക് ജീവനക്കാരുടെ യൂണിയനുകളുടെ പൊതുവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും നിശ്ചലമാകും. ഗ്രാമീണ്‍ ബാങ്കുകള്‍, സഹകരണ മേഖലയിലെ ജില്ലാ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍ എന്നിവയെയും പണിമുടക്ക് ബാധിക്കും.

കേന്ദ്ര സര്‍ക്കാര്‍ ബാങ്കിംഗ് മേഖലയില്‍ നടത്തുന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക, കിട്ടാക്കടം എഴുതിത്തള്ളുന്നത് അവസാനിപ്പിക്കുക, പൊതുമേഖലാ ബാങ്കുകളെ നിയന്ത്രിക്കുന്ന പബ്ലിക് സെക്ടര്‍ ബാങ്ക് ഇന്‍വെസ്റ്ര് മെന്റ് കമ്ബനി രൂപീകരിക്കാനുള്ള നീക്കംഅവസാനിപ്പിക്കുക തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യം