ജുബൈല്‍ ഐ സി എഫ് ദേശ രക്ഷാ സംഗമങ്ങള്‍ നടത്തി

Posted on: August 21, 2017 9:25 pm | Last updated: August 21, 2017 at 9:35 pm
SHARE

ജുബൈല്‍ : ഇന്ത്യന്‍ സ്വന്തന്ത്രത്തിന്റെ എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ജുബൈലില്‍ ദേശ രക്ഷാ സംഗമം ഒരുക്കി . ജുബൈല്‍ സെന്‍ട്രല്‍ കമ്മറ്റിയുടെ കീഴിലുള്ള മൂന്ന് സെക്ടറുകളിലാണ് ഒരേ ദിവസം സംഗമം ഒരുക്കിയത്.

ജാതിമത ഭേതമന്യേ പൂര്‍വീകര്‍ നേടി തന്ന സ്വാതന്ത്രം ശരിയായി അനുഭവിക്കാന്‍ അടുത്തകാലത്തായി സാധിക്കാതെ വരുന്നതായി,മൂന്ന് സെക്ടറികളില്‍ പങ്കെടുത്ത വിവിധ രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍ ഒരുപോലെ ആശങ്കപ്പെട്ടു. നീതി നടപ്പാക്കുന്നതില്‍ ഭരണ കൂടവും നീതിപീഠവും മത്സരിച്ചു പക്ഷം പിടിക്കുന്ന അവസ്ഥ ന്യൂനപക്ഷങ്ങളില്‍ സ്യഷ്ട്ടിക്കുന്ന അരസിതാവസ്ഥ ചൂണ്ടിക്കാട്ടിയ സംഗമങ്ങള്‍ പൗരന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലെ ഈ പക്ഷപാതിത്വം പുതുതലമുറയെ ഭീകരവാദികളുടെ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ കാരണമാകുമെന്ന് ഭയപ്പെടുകയും ചെയ്യുന്നതായി അഭിപ്രായപ്പെട്ടു.

ജുബൈല്‍ പ്രവാസി സെന്ററില്‍ നടന്ന മിര്‍ഖാബ് സെക്ടറിലെ സംഗമം ഐ സി എഫ് ക്ഷേമകാര്യ സെക്രട്ടറി നിജാം വൈക്കം ഉത്ഘാടനം ചെയ്തു. സെന്‍ട്രല്‍ എക്‌സിക്യു്ട്ടിവ് ഇബ്രാഹിം സഖാഫി വിഷയാവതരണം നടത്തി. മുഹമ്മദ് ചെറുവാടി, യൂസഫ് ഇടപ്പള്ളി, മുഹമ്മദ് ഹാശിം പാലപ്പെട്ടി, തുടങ്ങിയവര്‍ പങ്കെടുത്തു. ഹകീം തലശ്ശേരി പ്രതിജ്ഞ ചെല്ലി കൊടുത്തു.

അല്‍ ദാന സെക്ടറിന്റെ സംഗമം ബദര്‍ അല്‍ ഖലീജ് ഓഡിറ്റോറിയത്തില്‍ നടന്നു. ഐ സി എഫ് സെന്‍ട്രല്‍ പബ്ലിക്കേഷന്‍ കമ്മറ്റി പ്രസിഡന്റ് സിദ്ധീഖ് ഇര്‍ഫാനി വിഷയാവതരണം നടത്തി. അബ്ദുല്‍ കരീം കാസിമി ഉത്ഘാടനവും പ്രതിജ്ഞ ചെല്ലിക്കൊടുക്കലും നടത്തി. ഷബീര്‍ രാമനാട്ടുകര, അഡ്വ പി എ ആന്റണി, കബീര്‍ മുസ്ല്യാര്‍, അഫ്സല്‍ പിലാക്കല്‍, സഹീര്‍ ഷാ എന്നിവര്‍ അഭിമുഖീകരിച്ചു സംസാരിച്ചു.

ഗള്‍ഫ് ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ടൌണ്‍ സെക്ടര്‍ ദേശരക്ഷാ സംഗമത്തില്‍ ഐ സി എഫ് ജുബൈല്‍ ദഅവ കാര്യ പ്രസിഡന്റ് ഷുക്കൂര്‍ ചാവക്കാട് വിഷയം അവതരിപ്പിച്ചു. ഡോ സൈദ് അസ്ഫാഖ് അഹമ്മദ് ഉത്ഘാടനം ചെയ്തു. മുജീബ് ആലുവ പ്രതിജ്ഞ ചെല്ലി കൊടുത്തു. സത്താര്‍ അകലാട്, വിന്‍സന്‍ തടത്തില്‍ , ഷൈലന്‍ പള്ളത്താഴം, ഉമര്‍ സഖാഫി പാണ്ടിക്കാട്, ജംഹര്‍ അലി നരിക്കുനി, ഷാനിദ് കണ്ണൂര്‍ തുടങ്ങിയവര്‍ സംബദ്ധിച്ചു.

ഐ സി എഫ് സൗദി ദേശീയ സമിതിയുടെ ആഹ്വാനപ്രകാരം സൗദിയുടെ 95 കേന്ദ്രങ്ങളില്‍ നടക്കുന്ന ദേശരക്ഷാ സംഗമങ്ങളുടെ ഭാഗമായാണ് ജുബൈലിലെ സംഗമങ്ങള്‍. ജുബൈല്‍ ഐ സി എഫ് പ്രസിഡന്റ് അബ്ദുല്‍ കരീം കാസിമി , സിക്രട്ടറി അബ്ദുല്‍ സലാം കായക്കൊടി, ദേശീയ ക്ഷേമകാര്യ സിക്രട്ടറി അഷ്റഫ് അലി കീഴുപറമ്പ്,ദാഇ നൂറുദ്ധീന്‍ മഹ്ളരി തുടങ്ങിയവര്‍ മൂന്നിടങ്ങളിലും സംബദ്ധിച്ചു. മജീദ് താനാളൂര്‍,ഷുക്കൂര്‍ കരുനാഗപ്പള്ളി, ആബിദ് കണ്ണൂര്‍ , തുടങ്ങിയവര്‍ നേത്യത്വം നല്‍കി. ജുബൈല്‍ കമ്മറ്റിയുടെ കീഴിലുള്ള നാലാമത്തെ സംഗമം ഖാഫ് ജി സെക്ടറില്‍ അടുത്ത വെള്ളിയാഴ്ച നടക്കും

 

LEAVE A REPLY

Please enter your comment!
Please enter your name here