കെ.കെ ശൈലജയുടെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം; മെഡിക്കല്‍ ബില്‍ പ്രതിപക്ഷം കീറിയെറിഞ്ഞു

Posted on: August 21, 2017 2:53 pm | Last updated: August 21, 2017 at 11:39 pm

തിരുവനന്തപുരം: സഭയില്‍ മെഡിക്കല്‍ ബില്‍ അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം മെഡിക്കല്‍ ബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞു. സഭ ബഹിഷ്‌കരിച്ചിറങ്ങിയ പ്രതിപക്ഷം ആരോഗ്യമന്ത്രി കെ.കെ ശൈലജ സ്വമേധയാ രാജിവെക്കുകയോ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി ആവശ്യപ്പെടുകയോ ചെയ്യും വരെ സത്യാഗ്രഹമിരിക്കുമെന്നും അറിയിച്ചിരുന്നു.

ആരോഗ്യമന്ത്രിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് നിയമസഭാ കവാടത്തില്‍ എംഎല്‍എമാര്‍ സത്യഗ്രഹമിരിക്കുകയാണ്. വി.പി സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പള്ളി, റോജി എം. ജോണ്‍, എന്‍. ഷംസുദ്ദീന്‍, ടി.വി ഇബ്രാഹിം എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്.
മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്നത് ഹൈക്കോടതി കണ്ടെത്തിയിട്ടും രാജിവെച്ചൊഴിയുന്നില്ലെന്ന് ആരോപിച്ചാണ് സത്യഗ്രഹം.