സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

Posted on: August 21, 2017 12:10 pm | Last updated: August 21, 2017 at 4:41 pm
SHARE

കൊച്ചി: സ്വാശ്രയ വിഷത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. എന്‍ഐര്‍ഐ ക്വാട്ടയില്‍ കൂടുതല്‍ ഫീസ് വാങ്ങാമെന്ന സുപ്രീം കോടതി വിധിയും പാലിക്കുന്നില്ല. സ്വകാര്യ കോളേജുകളില്‍ കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് എന്ത് കൊണ്ടെന്നും ഹൈക്കോടതി ചോദിച്ചു. ഫീസ് വിഷയം ആകെ കുഴഞ്ഞ് മറഞ്ഞിരിക്കുന്നു്. രക്ഷിതാക്കളെയും കുട്ടികളെയും അവസ്ഥ ആരും മനസിലാക്കുന്നില്ല. കോടതി ഉത്തരവുകള്‍ പരിഗണിക്കുന്നില്ലെന്നും പുതിയ ഉത്തവുകള്‍ എന്തിനാണ് ഇറക്കിയതെന്നും കോടതി ചോദിച്ചു.

ലളിതമായി പരിഹരിക്കേണ്ട പ്രശ്‌നം സങ്കീര്‍ണമാക്കി. ഫീസ് സംബന്ധിച്ച വിജ്ഞാപനങ്ങള്‍ ഹാജരാക്കാനും കോടതി എജിക്ക് നിര്‍ദ്ദേശം നല്‍കി.

സ്വാശ്രയ വിഷയത്തില്‍ വിശദമായ വാദം നാളെ കേള്‍ക്കും.