ജിഎസ്ടി റിട്ടേണ്‍ ആഗസ്റ്റ് 25 വരെ സമര്‍പ്പിക്കാം

Posted on: August 19, 2017 9:38 pm | Last updated: August 19, 2017 at 9:38 pm

ന്യൂഡല്‍ഹി: ജി എസ് ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. ആഗസ്റ്റ് 25 വരെ റിട്ടേണ്‍ സമര്‍പ്പിക്കുകയും നികുതി അടയ്ക്കുകയും ചെയ്യാം. ജി എസ് ടി എന്‍ വെബ്‌സൈറ്റ് തകരാര്‍ ആയതാണ് സമയപരിധി നീട്ടാന്‍ കാരണം. റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് ദീര്‍ഘിപ്പിച്ചത്.

ജമ്മുകാശ്മീര്‍ ഉള്‍പ്പടെ ചില പ്രളയബാധിത സംസ്ഥാനങ്ങള്‍ തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവസാന തീയതിക്ക് കാത്തുനില്‍ക്കാതെ വ്യാപാരികള്‍ ഉടന്‍ റിട്ടേണുകള്‍ ഫയല്‍ ചെയ്യണമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.