പി വി അൻവറിൻെറ പാർക്കിന് അനുമതി റദ്ദാക്കേണ്ടതില്ലെന്ന് പഞ്ചായത്ത്

Posted on: August 19, 2017 6:17 pm | Last updated: August 20, 2017 at 10:52 am

കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എയുടെ കോഴിക്കോട് കക്കടാംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിന് അനുമതി റദ്ദാക്കേണ്ടതില്ലെന്ന് പഞ്ചായത്ത് തീരുമാനം. കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. പാര്‍ക്ക് നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്താനായിട്ടില്ലെന്ന് ഭരണസമിതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഉപസമിതിയേയും നിശ്ചയിച്ചു.

പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് പാര്‍ക്ക് നിര്‍മിച്ചതെന്ന് ആരോപണമുയര്‍ന്നതോടെ ഇതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി റദ്ദാക്കിയിരുന്നു. എന്നാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി റദ്ദാക്കിയ കാര്യം അറിയില്ലെന്നാണ് പഞ്ചായത്ത് നിലപാടെടുത്തത്.