ജെഡിയു നിതീഷ് കുമാര്‍ വിഭാഗം എന്‍ഡിഎയില്‍ ചേരും

Posted on: August 19, 2017 2:28 pm | Last updated: August 20, 2017 at 10:41 am

പാറ്റ്‌ന: ജെഡിയു നിതീഷ് കുമാര്‍ വിഭാഗം എന്‍ഡിഎയില്‍ ചേരും. നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ പാറ്റ്‌നയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗം ഇത് സംബന്ധിച്ച് പ്രമേയം പാസ്സാക്കി. നിതിഷ് കുമാര്‍ എന്‍ഡിഎയുടെ കണ്‍വീനറാകും. കേന്ദ്ര മന്ത്രിസ്ഥാനവും പുനസംഘടനയില്‍ ഒരു ക്യാബിനറ്റ് മന്ത്രിസ്ഥാനവും സഹമന്ത്രി സ്ഥാനവും ജെഡിയുവിന് ലഭിക്കും.

നിതീഷ് കുമാറിന്റെ എന്‍ഡിഎ പ്രവേശനത്തോടെ ഐക്യജനതാദള്‍ പിളര്‍ന്നു. നിതീഷ് കുമാര്‍ പക്ഷത്തിന് പിന്നാലെ, ശരത് യാദവ് പക്ഷവും ഇന്ന് സമാന്തര ദേശീയ നിര്‍വാഹക സമിതി  ചേരുന്നുണ്ട്. നിതീഷ് കുമാര്‍ ബീഹാര്‍ ജനതയെ വഞ്ചിച്ചുവെന്ന് ആരോപിച്ച് ആര്‍ജെഡി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ചു. നേരത്തെ, ജെഡിയുവിനെ എന്‍ഡിഎയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നിതീഷ് കുമാറിനെ കണ്ടിരുന്നു.