തോമസ് ചാണ്ടിക്കെതിരെ പാര്‍ട്ടിയില്‍ കരുനീക്കം; രാജിവെക്കണമെന്ന് ജില്ലാ പ്രസിഡന്റുമാര്‍

Posted on: August 15, 2017 8:29 pm | Last updated: August 16, 2017 at 9:18 am

കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്ക് എതിരെ എന്‍സിപിയില്‍ കരുനീക്കം. അദ്ദേഹത്തിനെതിരായ ഭൂമി നികത്തല്‍ ആരോപണം അന്വേഷിക്കണമെന്നും മന്ത്രിസ്ഥാനം അദ്ദേഹം ഒഴിയണമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. എട്ട് ജില്ലാ പ്രസിഡന്റുമാര്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നാണ് ഈ ആവശ്യം ഉന്നയിച്ചത്.

കണ്ണൂര്‍, ആലപ്പുഴ, കൊല്ലം, പത്തനം തിട്ട ഒഴികെ ജില്ലകളിലെ പ്രസിഡന്റുമാരാണ് യോഗത്തില്‍ പങ്കെടുത്തത്. ഭൂമി കൈയേറ്റം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കാനും തീരുമാനമായി.