പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചത് എയര്‍ഗണ്‍ ചൂണ്ടി ഫോട്ടോയെടുക്കുമ്പോള്‍

Posted on: August 14, 2017 4:43 pm | Last updated: August 14, 2017 at 8:53 pm
SHARE

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മരിച്ച മാസിന്റെ സുഹൃത്തായ മാനസമംഗലം സ്വദേശി മുസമില്‍ ആണ് അറസ്റ്റിലായത്. തോക്ക് ചൂണ്ടി ഫോട്ടോയെടുക്കുന്നതിനിടെ മാസിന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇന്നലെ വൈകീട്ടാണ് കിഴിശ്ശേരി കുഞ്ഞിമുഹമ്മദിന്റെയും താമരത്ത് ഖദീജയുടെയും മകന്‍ മാസിന്‍(21) എയര്‍ ഗണില്‍ നിന്ന് വെടിയേറ്റു മരിച്ചത്. പിന്‍കഴുത്തില്‍ വെടിയേറ്റ നിലയില്‍ വൈകിട്ട് 5.30ഓടെയാണ് ഇയാളെ പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയിലെത്തിച്ചത്. രക്തത്തില്‍ വാര്‍ന്ന ഇയാളെ ഒരു സ്‌കൂട്ടറില്‍ നടുക്കിരുത്തിയാണ് രണ്ട് പേര്‍ ചേര്‍ന്ന് കൊണ്ടുവന്നെങ്കിലും മാസിനെ ആശുപത്രിയിലാക്കിയ ശേഷം ഇവര്‍ കടന്നുകളയുകയായിരുന്നു. കോഴിക്കോട് റേഡിയോളജി വിദ്യാര്‍ഥിയായിരുന്നു. സീനത്ത്, സാബിത, ഷഹന എന്നിവര്‍ സഹോദരികളാണ്.