Connect with us

Kerala

പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ചു

Published

|

Last Updated

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചു. മാനത്തുമംഗലം സ്വദേശി മാസിന്‍(21) ആണ് മരിച്ചത്.

പിന്‍കഴുത്തിനെ വെടിയേറ്റ നിലയില്‍ വൈകിട്ട് അഞ്ചരയോടെയാണ് ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്.

ചോരയില്‍ കുളിച്ച ഇയാളെ ഒരു സ്‌കൂട്ടറില്‍ നടുക്കിരുത്തിയാണ് രണ്ട് പേര്‍ ചേര്‍ന്ന് കൊണ്ടുവന്നത്. മാസിനെ ആശുപത്രിയിലാക്കിയ ശേഷം ഇവര്‍ പിന്നീട് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.

എയര്‍ഗണില്‍ നിന്നുള്ള വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ റേഡിയോളജി വിദ്യാര്‍ത്ഥിയാണെന്നാണ് ലഭിക്കുന്ന വിവരം.

ഇയാളെ ആശുപത്രിയിലെത്തിച്ചവരെക്കുറിച്ചും വിവരമില്ലാത്തത് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.