തോമസ് ചാണ്ടിയെ പുറത്താക്കാനും സമഗ്രമായ അന്വേഷണം നടത്താനും മുഖ്യമന്ത്രി തയ്യാറാകണം: വി.ടി ബല്‍റാം

Posted on: August 13, 2017 6:51 pm | Last updated: August 13, 2017 at 10:38 pm

പാലക്കാട്: മുന്‍മന്ത്രി ഇ.പി. ജയരാജനില്‍ ആരോപിക്കപ്പെട്ട സ്വജനപക്ഷത്തേക്കാള്‍ എത്രയോ ഗുരുതരമാണ് ഇപ്പോള്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നിരിക്കുന്ന അഴിമതിയെന്ന് വിടി ബല്‍റാം എംഎല്‍എ.

പൊതുപണം സ്വന്തം സ്വാര്‍ത്ഥ, ബിസിനസ് താല്‍പര്യങ്ങള്‍ക്കുപയോഗിച്ചു എന്നും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമമടക്കം നഗ്‌നമായി ലംഘിച്ചുവെന്നും വ്യക്തമാവുന്ന സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്ത് തുടരാനുള്ള അദ്ദേഹത്തിന്റെ ധാര്‍മ്മികമായ അര്‍ഹത നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മന്ത്രി തോമസ് ചാണ്ടിയെ പുറത്താക്കാനും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്താനും മുഖ്യമന്ത്രി തയ്യാറാകണമെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.

വി.ടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

 

ഇ.പി. ജയരാജനില്‍ ആരോപിക്കപ്പെട്ട സ്വജനപക്ഷത്തേക്കാള്‍ എത്രയോ ഗുരുതരമാണ് ഇപ്പോള്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നിരിക്കുന്ന അഴിമതി, അധികാര ദുര്‍വ്വിനിയോഗ ആരോപണങ്ങള്‍.

പൊതുപണം സ്വന്തം സ്വാര്‍ത്ഥ, ബിസിനസ് താത്പര്യങ്ങള്‍ക്കുപയോഗിച്ചു എന്നും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമമടക്കം നഗ്‌നമായി ലംഘിച്ചുവെന്നും വ്യക്തമാവുന്ന സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്ത് തുടരാനുള്ള അദ്ദേഹത്തിന്റെ ധാര്‍മ്മികമായ അര്‍ഹത നഷ്ടപ്പെട്ടിരിക്കുന്നു.

മന്ത്രി തോമസ് ചാണ്ടിയെ പുറത്താക്കാനും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്താനും മുഖ്യമന്ത്രി തയ്യാറാകണം