ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് കരുത്തേകാന്‍ സെര്‍ബ് താരം വരുന്നു

Posted on: August 11, 2017 11:20 am | Last updated: August 11, 2017 at 11:20 am

ന്യൂഡല്‍ഹി: ഘാന യുവതാരം കറേജ് പെകുസണിന് പിന്നാലെ സെര്‍ബിയന്‍ പ്രതിരോധ നിര താരം നെമന്‍ജ ലാകിക് പെസികും കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇക്കാര്യമറിയച്ചത്. 25 കാരനായ നെമന്‍ജ ആസ്ട്രിയന്‍ ക്ലബ് കപ്‌ഫെന്‍ബെര്‍ഗറില്‍ നിന്നാണ് കേരളത്തിലേക്ക് വരുന്നത്.

എഎസ്എല്‍ പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സുമായി കരാറിലൊപ്പിടുന്ന മൂന്നാമത്തെ വിദേശ താരമാണ് നെമന്‍ജ. സ്ലൊവേനിയന്‍ ക്ലബായ കോപ്പര്‍ എഫ് സിയുടെ താരമായിരുന്നു പെകുസണ്‍ ക്ലബിനായി 23 മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകള്‍ നേടിയിട്ടുണ്ട്. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറാണെങ്കിലും സെന്റര്‍ ഫോര്‍വേഡ് ആയും റൈറ്റ് വിംഗ് ബാക്ക് ആയും കളിക്കാന്‍ കഴിവുള്ള താരമാണ്.