ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

Posted on: August 10, 2017 1:54 pm | Last updated: August 10, 2017 at 2:03 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി. അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും പള്‍സര്‍ സുനിയെ മുഖപരിചമയമില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. അഡ്വ. രാമന്‍പിള്ള മുഖേനയാണ് ദിലീപ് കോടതിയെ സമീപിച്ചത്.

ഷൂട്ടിംഗ് കഴിഞ്ഞതും റിലീസാകാനിരിക്കുന്നതുമായ ചിത്രങ്ങള്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. അമ്പത് കോടിയോളം രൂപ ഇതിനായി മുടക്കിയിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.