അന്യ സംസ്ഥാന തൊഴിലാളി ചികിത്സ കിട്ടാതെ മരിച്ചതിൽ മാപ്പ് ചോദിക്കുന്നു: മുഖ്യമന്ത്രി

Posted on: August 10, 2017 11:49 am | Last updated: August 10, 2017 at 5:14 pm

തിരുവന്തപുരം: അന്യ സംസ്ഥാന തൊഴിലാളി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

മുരുകന് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചത് ക്രൂരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരിഷ്‌കരണം ആലോചിക്കും. ഈ സംഭവം നാടിനെ നാണക്കേടിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ വെച്ചാണ് മുരുകന്‍ മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് അടക്കം മൂന്ന് ആശുപത്രികളാണ് മുരുകന് ചികിത്സ നിഷേധിച്ചത്.