Connect with us

Kerala

ഡി സിനിമാസ് തുറന്ന് പ്രവര്‍ത്തിപ്പിക്കാമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തുറന്ന് പ്രവര്‍ത്തിപ്പിക്കാമെന്ന് ഹൈക്കോടതി. തിയേറ്റര്‍ അടച്ചുപൂട്ടിയ ചാലക്കുടി നഗരസഭാ കൗണ്‍സിലിന്റെ നടപടി ഹൈക്കോടതി സംഗിള്‍ ബഞ്ച് റദ്ദാക്കി. ജനറേറ്ററിന്റെ മോട്ടോറിന് ലൈസന്‍സില്ലെന്ന കാരണത്തിന്റെ പേരില്‍ ലൈസന്‍സ് റദ്ദാക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

തിയേറ്റര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ സഹോദരനും തിയേറ്റര്‍ മാനേജരുമായ അനൂപാണ് ഹരജി നല്‍കിയത്.  തിയേറ്ററിന് നിര്‍മാണാനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തിയേറ്റര്‍ സമുച്ചയം അടച്ചുപൂട്ടിയത്. കെട്ടിട നിര്‍മാണം മുതലുള്ള കാര്യങ്ങില്‍ ചട്ടവിരുദ്ധമായ കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്നായിരുന്നു കണ്ടെത്തല്‍. നഗരസഭാംഗങ്ങള്‍ ഐക്യകണ്‌ഠേനയാണ് തീരുമാനമെടുത്തത്.

---- facebook comment plugin here -----

Latest