Connect with us

Gulf

ബ്രേക്ക് ഡൗണായ കാര്‍ പോലീസുകാരന്‍ തള്ളിനീക്കുന്ന വീഡിയോ വൈറല്‍

Published

|

Last Updated

ദുബൈ: സമൂഹത്തോടുള്ള ആത്മാര്‍ഥ സേവനത്തിന് ദുബൈ പോലീസിന് വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ പ്രശംസ.
കഴിഞ്ഞ ദിവസം ദുബൈ അല്‍ വാസലിനടുത്ത് തിരക്കേറിയ റോഡില്‍ ബ്രേക്ക് ഡൗണായ കാര്‍ പോലീസ് ഓഫീസര്‍ തള്ളിനീക്കി സഹായിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ അര ലക്ഷം പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ പോലീസിന്റെ പ്രവര്‍ത്തിയെ പ്രശംസിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

“ലോകത്തെ മികച്ച പോലീസ് സേനകളിലൊന്നാണ് ദുബൈ പോലീസ്, ജീവിക്കാന്‍ ഏറ്റവും നല്ല നഗരമാണ് ദുബൈ”, “ലോകത്തിലെ തന്നെ ഏറ്റവും നല്ല പോലീസ് സേനയാണ് ദുബൈയിലേത്” തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് താഴെയുള്ളത്.