Connect with us

Gulf

അകലം പാലിക്കാതെ വാഹനമോടിച്ചതിന് 5,150 ഡ്രൈവര്‍മാര്‍ക്ക് പിഴ

Published

|

Last Updated

അബുദാബി: വാഹനങ്ങള്‍ക്കിടയില്‍ ആവശ്യമായ അകലം പാലിക്കാതെ അപകടകരമായിവാഹനമോടിച്ച 5150 ഡ്രൈവര്‍മാര്‍ക്ക് പിഴ. അപകടങ്ങളെക്കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മുന്‍കരുതലുകള്‍ സീകരിക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് പോലീസ് വ്യക്തമാക്കി. അബുദാബിയിലെ റോഡപകടങ്ങളില്‍ കൂടുതലും വാഹനങ്ങള്‍ക്കിടയില്‍ ആവശ്യമായ അകലം പാലിക്കാത്തത് കൊണ്ടാണെന്ന് ഗതാഗത വകുപ്പ് അറിയിച്ചിരുന്നു. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ വാഹനങ്ങള്‍ക്കിടയില്‍ ആവശ്യമായ അകലം പാലിക്കാത്തതുകൊണ്ട് മാത്രം 73 അപകടങ്ങളാണുണ്ടായിട്ടുള്ളത്.

ഇതില്‍ എട്ട് മരണവും മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാഹനങ്ങള്‍ക്കിടയില്‍ ആവശ്യമായ അകലം പാലിക്കാത്തത് അപകടങ്ങളെ ക്ഷണിച്ചുവരുത്തലാണെന്ന് അബുദാബി പോലീസ് ഗതാഗതവകുപ്പ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് അല്‍ സുവൈദി പറഞ്ഞു. ഡ്രൈവര്‍മാര്‍ക്ക് തീരുമാനങ്ങളെടുക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണ് ഇതുമൂലം ഉണ്ടാവുന്നത്. ഇത്തരം കാര്യങ്ങള്‍ ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.

Latest