തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ക്രമക്കേട് നടത്തി: സിഎജി

Posted on: August 8, 2017 1:15 pm | Last updated: August 8, 2017 at 7:43 pm

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ക്രമക്കേട് നടത്തിയെന്നാണ് സിഎജി റിപ്പോര്‍്ട്ട്. ക്രമക്കേട് നടന്നെന്ന ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട് സി എ ജി ശരിവെക്കുകയായിരുന്നു. സൗരോര്‍ജ പാനല്‍ സ്ഥാപിച്ചതിലും കെട്ടിടനിര്‍മാണത്തിലുമാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.ഡയറക്ടറേറ്റിനായി 1.93 കോടി ചിലവിട്ട് നിര്‍മ്മിച്ച കെട്ടിടം നിര്‍മാണത്തിലും പദ്ധതികള്‍ക്കായുള്ള തുക വഴിമാറ്റി ചിലവഴിച്ചതിലും വന്‍ ക്രമക്കേട് നടന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2009 മുതല്‍ 2016 വരെയാണ ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരുന്നത്.