Connect with us

Kerala

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: മുഴുവന്‍ അലോട്ട്‌മെന്റുകളും സര്‍ക്കാര്‍ നടത്തുമെന്ന് ആരോഗ്യ മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള മുഴുവന്‍ അലോട്‌മെന്റുകളും സര്‍ക്കാര്‍ നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയയിരുന്നു അവര്‍. സര്‍ക്കാറുമായി ധാരണയില്‍ എത്താത്ത മെഡിക്കല്‍ കോളജുകളില്‍ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് ഈടാക്കുമെന്നും അവര്‍ വ്യകതമാക്കി.

ശ്രീ വി എസ് ശിവകുമാറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്വാശ്രയ കരാര്‍ തയ്യാറാക്കിയതില്‍ ഗവണ്‍മെന്റിന് ഗുരുതര വീഴ്ച സംഭവിച്ചതായി അടിയന്തര പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.

---- facebook comment plugin here -----

Latest