പിരിവ് നല്‍കാത്തതിന് വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെതിരെ കേസ്

Posted on: August 8, 2017 9:59 am | Last updated: August 8, 2017 at 1:16 pm

തിരുവനന്തപുരം: പിരിവ് നല്‍കാത്തതിന് വ്യാപാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു. കൊല്ലം ജില്ലാകമ്മറ്റി അംഗം സുഭാഷിനെതിരെയാണ് ചവറ പൊലീസ് കേസെടുത്തത്. പണം തട്ടിയെടുക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ
ചുമത്തിയത്. ഇയാളെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും.

കുടിവെള്ള വ്യാപാരിയായ മനോജിനെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. ബിജെപി ഫണ്ടിലേക്ക് 5000 രൂപ ആവശ്യപ്പെട്ടപ്പോള്‍ 3000 രൂപ തരാമെന്ന് ഇദ്ദേഹം അറിയിച്ചു. ഇതില്‍ കുപിതനായാണ് സുഭാഷ് വ്യപാരിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ആവശ്യപ്പെട്ട പണം തന്നില്ലെങ്കില്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു നേതാവിന്റെ ഭീഷണി.