ബിജെപിക്കെതിരായ ആക്രമണം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കുന്നു

Posted on: August 7, 2017 5:31 pm | Last updated: August 7, 2017 at 9:53 pm

ന്യൂഡല്‍ഹി: ബിജെപിക്കെതിരായ ആക്രമണം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കുന്നു. കമ്മീഷന്റെ പ്രത്യേക അന്വേഷണസംഘം നാളെ തിരുവനന്തപുരത്തെത്തും. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നാല് ദിവസം തലസ്ഥാനത്ത് തെളിവെടുപ്പ് നടത്തും. ബിജെപി ഓഫീസ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശമുണ്ട്.

ഡ്യൂട്ടിയിലുണ്ടായിരുന്നു പൊലീസ് ഓഫീസര്‍മാരുടെ മൊഴി എടുക്കും.മൊഴികളും രേഖകളും ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകവും സംഘം അന്വേഷിക്കും. ഡോക്ടര്‍മാരില്‍ നിന്ന് മൊഴി എടുക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കേസ് രേഖകളും പരിശോധിക്കും.