ശ്രീലങ്കയെ എറിഞ്ഞുവീഴ്ത്തി; ഇന്നിംഗ്സ് ജയത്തോടെ ഇന്ത്യക്ക് പരമ്പര

Posted on: August 6, 2017 3:29 pm | Last updated: August 7, 2017 at 9:53 am

കൊളംബോ: ശ്രീലങ്കക്കെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പര ഇന്ത്യ ഇന്നിംഗ് ജയത്തോടെ സ്വന്തമാക്കി. രണ്ടാം ടെസ്റ്റില്‍ കളി തീരാന്‍ ഒരു ദിവസം ശേഷിക്കെ ഇന്നിംഗ്‌സിനും 53 റണ്‍സിനുമാണ് ഇന്ത്യ ലങ്കയെ തകര്‍ത്തെറിഞ്ഞത്.

ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ശ്രീലങ്ക തകര്‍ന്നടിയുന്ന കാഴ്ചയാണ് മത്സരത്തിലുടനീളം കണ്ടത്. ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ശ്രീലങ്കയെ ബൗളര്‍മാര്‍ അരിഞ്ഞുവീഴ്ത്തി. 386 റണ്‍സ് എടുത്തപ്പോഴെക്കും എല്ലാവരും പുറത്ത്. അഞ്ച് വിക്കറ്റുമായി ജഡേജയാണ് ശ്രീലങ്കയുടെ അന്തകനായത്.

ആദ്യ ഇന്നിംഗ്‌സില്‍ ഒമ്പത് വിക്കറ്റിന് 622 എന്ന നിലയില്‍ ഇന്ത്യ ഇന്നിംഗ് ഡിക്ലയറര്‍ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ 183 റണ്‍സില്‍ ഒതുക്കി. തുടര്‍ന്ന് ശ്രീലങ്ക ഫോളോ ഓണ്‍ ചെയ്യുകയായിരുന്നു.