ഓണച്ചെലവ്: 4000 കോടി രൂപ കടമെടുക്കുന്നു

Posted on: August 5, 2017 10:59 am | Last updated: August 5, 2017 at 10:47 am

തിരുവനന്തപുരം: ഓണചെലവിനായി സര്‍ക്കാര്‍ 4000 കോടി രൂപ കടമെടുക്കുന്നു. ക്ഷേമപെന്‍ഷന്‍ വിതരണം, വിപണി ഇടപെടല്‍, ബോണസ് തുടങ്ങിയവക്ക് വന്‍തുക ചെലവ് വരുന്ന സാഹചര്യത്തിലാണ് ഇത്രയും തുക കടപ്പത്രം വഴി സമാഹരിക്കുന്നത്.

ഇതിനുള്ള ലേലം ഈമാസം എട്ടിന് മുംബൈ ഫോര്‍ട്ടിലുള്ള റിസര്‍വ് ബേങ്കില്‍ നടക്കും. ഇ-കുബേര്‍ സിസ്റ്റത്തിലൂടെയാണ് ഇടപാടുകള്‍. ലേലം സംബന്ധിച്ച വിശദാംശം സംസ്ഥാന ധനവകുപ്പിന്റെ വെബ്‌സൈറ്റായ www.finance.kerala.gov.in ല്‍ ലഭിക്കും.