Connect with us

Kerala

ഋതുലിന് വേണ്ടി ഗ്രാമം മുഴുവന്‍ പ്രാര്‍ഥനയില്‍

Published

|

Last Updated

പാലക്കാട്: നാലരവയസുകാരന്‍ ഋതുലിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് കൊല്ലങ്കോട് പഞ്ചായത്തിലെ ചെങ്കപ്പൊറ്റ ഗ്രാമം. ചെങ്കപ്പൊറ്റ രാഹുല്‍ നിഷ ദമ്പതികളുടെ മകന്‍ ഋതുലിന് ജനിക്കുമ്പോള്‍ ഒരു വൃക്ക മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന്റെ പ്രവര്‍ത്തനവും തകരാറിലായതോടെ ഈ കുരുന്നിനു വേണ്ടി കണ്ണീരോടെ പ്രാര്‍ത്ഥിക്കുകയാണ് ഒരു ഗ്രാമം മുഴുവന്‍.

വൃക്ക മാറ്റിവയ്ക്കല്‍ മാത്രമാണ് പ്രതിവിധിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വൃക്ക നല്‍കാന്‍ ഋതുലിന്റെ അമ്മ നിഷ തയ്യാറാണ്. പക്ഷേ, വര്‍ക്ക് ഷോപ് തൊഴിലാളിയായ രാഹുലിന് താങ്ങാവുന്നതില്‍ അധികമാണ് ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും വേണ്ടത്. ഇതൊടെ ചെങ്കപ്പൊറ്റക്കാര്‍ മുഴുവന്‍ ഋതുലിന് വേണ്ടി ഒന്നിച്ചു. രണ്ടുമാസത്തിനകം ശസ്ത്രക്രിയ നടത്തണമെന്നാണ് ജൂലായ് ആദ്യവാരം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ദിനംതോറും ആരോഗ്യസ്ഥിതി ക്ഷയിച്ചുവരുന്നതിനാല്‍ ശസ്ത്രക്രിയ എത്രയും വേഗംവേണം. എം പിയും എം എല്‍ എയും കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് സഹായ സമിതി രൂപീകരിച്ചു. കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ശാലിനി കറുപ്പേഷ് ചെയര്‍പേഴ്‌സണും വി ബാബു കണ്‍വീനറുമാണ്.

പഞ്ചാബ് നാഷണല്‍ ബേങ്കിന്റെ കൊല്ലങ്കോട് ശാഖയില്‍ അക്കൗണ്ട് തുറന്നു. നമ്പര്‍: 4296000100098876. ഐ എഫ് എസ് സി കോഡ്: പിയുഎന്‍ബി 0429600. വാര്‍ത്താസമ്മേളനത്തില്‍ എ സാദിഖ്, ആര്‍. സഹദേവന്‍, പി മോഹന്‍ദാസ്, വി സുധീഷ്, എം അമ്യതദാസ് എന്നിവരും ഋതുലിന്റെ മാതാപിതാക്കളും പങ്കെടുത്തു.

Latest