ആധാറും പാന്‍ നമ്പറും ബന്ധിപ്പിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 31

Posted on: July 31, 2017 9:20 pm | Last updated: July 31, 2017 at 9:20 pm

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ആധാറും പാന്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി പ്രഖ്യാപിച്ചു. നിലവില്‍ പാന്‍ കാര്‍ഡുകളുള്ള എല്ലാവരും ഓഗസ്റ്റ് 31ന് മുമ്പ് അത് ആധാറുമായി ബന്ധിപ്പിക്കണം. ഈ വര്‍ഷം മുതല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധമാണ്.

റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെ അപ്രതീക്ഷിതമായി അഞ്ച് ദിവസം കൂടി നീട്ടി നല്‍കുകയും ചെയ്തു. ഇക്കാലയളവില്‍ റിട്ടേണ്‍ സമര്‍പ്പിക്കാനും ആധാര്‍ നമ്പറോ അല്ലെങ്കില്‍ ആധാറിനായി വിവരങ്ങള്‍ നല്‍കിയതിന്റെ എന്റോള്‍മെന്റ് നമ്പറോ ആവശ്യമാണ്. കേന്ദ്ര റവന്യൂ വകുപ്പിലെയും പ്രത്യക്ഷ നികുതി ബോര്‍ഡിലെയും ഉന്നത ഉദ്ദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന ശേഷമാണ് അവസാന തീയ്യതി പ്രഖ്യാപിച്ചത്‌