Connect with us

National

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടി. ആഗസ്റ്റ് അഞ്ച് വരെ റിട്ടേണ്‍ സമര്‍പ്പിക്കാം. റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇതുവരെ രണ്ട് കോടിയിലധികം ആദായ നികുതി റിട്ടേണുകള്‍ ഇഫയലിംഗ് വഴി സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്. അവസാന ദിവസമായിരുന്ന ഇന്ന് ശക്തമായ ട്രാഫിക്കിനെ തുടര്‍ന്ന് ഇ ഫയലിംഗ് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. ഇതുമൂലം പതിനായിരക്കണക്കിന് ആളുകൾക്ക് റിട്ടേൺ സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.

ഇൗ വര്‍ഷം മുതല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യല്‍ നിര്‍ബന്ധമാണ്. ആഗസ്റ്റ് 31 വരെ ആധാര്‍ ലിങ്ക് ചെയ്യുന്നതിന് സമയം അനുവദിച്ചിട്ടുണ്ട്. നോട്ട് നിരോധനം നിലവില്‍ വന്ന 2016 നവംബര്‍ എട്ടിനും ഡിസംബര്‍ 31നും ഇടയില്‍ രണ്ട് ലക്ഷത്തില്‍ കൂടുതല്‍ തുക ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം റിട്ടേണില്‍ പ്രത്യേകം പരാമര്‍ശിക്കണം.