തിരുവനന്തപുരത്ത് വെട്ടേറ്റ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ മരിച്ചു

Posted on: July 29, 2017 10:59 pm | Last updated: July 30, 2017 at 1:04 pm
കൊല്ലപ്പെട്ട രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. ശ്രീകാര്യത്ത ആര്‍എസ്എസ് കാര്യവാഹക് രാജേഷിനാണ് മരിച്ചത്. വെട്ടേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജേഷിന്റെ ഷരീരത്തില്‍ നാല്‍പ്പതിലേറെ മാരകമായ മുറിവുകളുണ്ടായിരുന്നു
രാജേഷിന്റെ ഇടതു കൈയ്ക്കും രണ്ട് കാലിനും ആഴത്തിലുള്ള വെട്ടേറ്റിരുന്നു. സംഭവസ്ഥലത്ത് നിന്ന് രാജേഷിനെ മാറ്റിയ ശേഷം മറ്റൊരു വാഹനത്തിലാണ് അറ്റു പോയ കൈ ആശുപത്രിയിലെത്തിക്കാനായത്

കഴിഞ്ഞ ദിവസം നഗരത്തില്‍ സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായെങ്കിലും ശ്രീകാര്യം മേഖലയില്‍ അന്തരീക്ഷം സമാധാനപരമായിരുന്നു. പെട്ടെന്ന് ഇവിടെ ഇത്തരമൊരു ആക്രമണം ഉണ്ടാവാനുള്ള കാരണമെന്തെന്ന് വ്യക്തമല്ല.

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവന്തപുരം നഗരത്തില്‍ ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചതിന് പിന്നാലെയാണ് നഗരത്തിനുള്ളില്‍ മൃഗീയമായ ഗുണ്ടാ ആക്രമണം ഉണ്ടായിരിക്കുന്നത.്‌