വിനായകന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

Posted on: July 29, 2017 8:20 pm | Last updated: July 30, 2017 at 1:04 pm

തിരുവനന്തപുരം : തൃശൂര്‍ പാവറട്ടി പൊലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വിനായകന്‍ എന്ന യുവാവ് തൂങ്ങിമരിച്ച സംഭവം െ്രെകംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് െ്രെകംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. കസ്റ്റഡിയില്‍ പീഡനമുണ്ടായോ എന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കും. പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച വിനായകനെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്‌റ്റേഷനില്‍വച്ച് യുവാവിനു നേരെ ക്രൂരമായ പീഡനമുണ്ടായെന്നാണ് ആരോപണം.

വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് വാടാനപ്പള്ളി പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് െ്രെകംബ്രാഞ്ചിന് കൈമാറിയത്.
വിനായകന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പൊലീസ് നടപടിയില്‍ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് അന്വേഷണം െ്രെകംബ്രാഞ്ചിന് വിട്ടത്.