Connect with us

Kerala

ഷാഹിദ് ഖാഖന്‍ പാകിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രി

Published

|

Last Updated

ഇസ്ലാമാബാദ്: പനാമ അഴിമതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജിവച്ച നവാസ് ഷെരീഫിന് പകരം ഷാഹിദ് കാഖ്വാന്‍ പാകിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും. നിലവില്‍ പാക്കിസ്ഥാന്റെ പെട്രോളിയം മന്ത്രിയാണ് ഷാഹിദ് കാഖ്വാന്‍. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും വരെയാണ് അധിക ചുമതല നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി പദത്തിലേക്ക് നവാസ് ഷെരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷെരീഫിനെയാണ് പരിഗണിക്കുന്നത്. നിലവില്‍ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായ ഷഹബാസ് ഷെരീഫിന് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കണമെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടിവരുംപനാമ അഴിമതിയില്‍ ഷെരീഫ് കുറ്റക്കാരനാണെന്ന് പാകിസ്ഥാന്‍ സുപ്രീം കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.

മൂന്നു തവണയാണ് നവാസ് ഷെരീഫ് പ്രധാനമന്ത്രിയായത്. എന്നാല്‍ മൂന്ന് തവണയും കാലാവധി തികയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഒരു തവണ പട്ടാള അട്ടിമറിയിലൂടെയാണ് അദ്ദേഹം പുറത്തുപോയത്. സ്വാതന്ത്ര്യമായതിന് ശേഷമുള്ള പകുതി കാലവും പട്ടാള ഭരണത്തിന്‍ കീഴിലായിരുന്ന പാകിസ്ഥാന്റെ പ്രധാന വകുപ്പുകളെല്ലാം ഇപ്പോഴും കൈയാളുന്നത് സൈന്യമാണെന്നാണ് വിവരം. പാകിസ്ഥാനിലെ വിദേശ, പ്രതിരോധ നയങ്ങള്‍ തീരുമാനിക്കുന്നത് സൈന്യമാണെന്ന് വ്യക്തമാണ്.അങ്ങനെയെങ്കില്‍ പാകിസ്ഥാന്‍ സൈനിക നേതൃത്വം ഈ അവസരം മുതലെടുത്ത് അധികാരം പിടിക്കാന്‍ ശ്രമം നടത്തിയേക്കുമെന്നും വിലയിരുത്തലുണ്ട്. ഇതിന് തടയിടാനാണ് ഇടക്കാല പ്രധാനമന്ത്രിയെ നിയമിക്കാന്‍ തീരുമാനിച്ചത്.എന്നാല്‍ ഇപ്പോള്‍ രാജിവച്ചെങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിച്ച് നവാസ് ഷെരീഫ് വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് എത്തുമെന്നും അഭിപ്രായമുണ്ട്. 2018ല്‍ തിരഞ്ഞെടുപ്പ് നടക്കുകയും അതില്‍ മത്സരിക്കാന്‍ കോടതി അനുമതി നല്‍കുകയും ചെയ്താല്‍ ഷെരീഫ് തിരിച്ചെത്താനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍

---- facebook comment plugin here -----

Latest