സെന്‍കുമാറിനെ വിമര്‍ശിച്ച് സ്പീക്കര്‍; വിരമിച്ച ശേഷം ഔദ്യോഗിക രഹസ്യങ്ങള്‍ വിളിച്ചുപറയുന്നത് അന്തസ്സില്ലായ്മ

Posted on: July 29, 2017 11:31 am | Last updated: July 29, 2017 at 1:15 pm

തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാറിന് പരോക്ഷവിമര്‍ശനവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്തുപറയുന്നത് അന്തസ്സില്ലായ്മയാണ്. പദവിയില്‍ നിന്നൊഴിഞ്ഞാലും രഹസ്യം രഹസ്യമായി സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.