Connect with us

National

പത്ത് വയസ്സുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് സുപ്രീം കോടതി അനുമതിയില്ല

Published

|

Last Updated

ന്യൂഡല്‍ഹി: ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പത്ത് വയസ്സുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് സുപ്രീം കോടതി അനുമതി നിഷേധിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി വിധി. 32 ആഴ്ച ഗര്‍ഭിണിയ കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ ഹരജിയിലായിരുന്നു കോടതി വിധി. ഗര്‍ഭച്ഛിദ്രം നടത്തുന്നത് പെണ്‍കുട്ടിക്കും ഭ്രൂണത്തിനും അപകടമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

പെണ്‍കുട്ടിയുടെ ആരോഗ്യത്തിന് ഇപ്പോള്‍ ഭ്രൂണഹത്യ ദോഷകരമാണോ എന്നതിനെക്കുറിച്ച് സുപ്രീം കോടതി ഈ ആഴ്ച ആദ്യം മെഡിക്കല്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഭ്രൂണത്തിന് 20 ആഴ്ച പ്രായമായാല്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നത് ശിക്ഷാര്‍ഹമാണെന്ന് നിയമം ഉണ്ട്.

പെണ്‍കുട്ടി കുഞ്ഞിനെ പ്രസവിക്കാന്‍ ശാരീരികമായി തയ്യാറല്ലാത്തതിനാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഹരജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചത്. വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം രക്ഷിതാക്കള്‍ അറിയുന്നത്.