2000 പിന്‍വലിക്കില്ലെന്ന് കേന്ദ്രം 200 രൂപയുടെ നോട്ടുകള്‍ ഉടന്‍

Posted on: July 28, 2017 8:57 pm | Last updated: July 29, 2017 at 11:09 am

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാര്‍. മാത്രമല്ല ചില്ലറ ക്ഷാമം പരിഹരിക്കാനായി അച്ചടിച്ച പുതിയ 200 രൂപ നോട്ടുകള്‍ അധികം താമസിക്കാതെ

വിനിമയത്തിനായെത്തുമെന്നും അദ്ദേഹം അറിയിച്ചു. 2000 രൂപ നോട്ടുകള്‍ കേന്ദ്രം പിന്‍വലിച്ചേക്കുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നത്.പുതിയ 200 രൂപ നോട്ടുകള്‍ കൊണ്ടുവരുന്നത് മൂല്യം കുറഞ്ഞ നോട്ടുകള്‍ കൂടുതല്‍ വിനിമയം ചെയ്യപ്പെടുന്നു എന്ന ഉറപ്പാക്കാനാണ്. അടുത്ത മാസത്തോടെ 200 രൂപ നോട്ടുകള്‍ വിനിമയത്തിനായി എത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.