Connect with us

International

ആഹ്ലാദ പ്രകടനത്തിന് നേരെയും ഇസ്‌റാഈല്‍ ആക്രമണം

Published

|

Last Updated

ഇസ്‌റാഈലിനെതിരായ പ്രക്ഷോഭത്തിന് വിജയകരമായ സമാപ്തി കുറിച്ചതിന് ശേഷം മസ്ജിദുല്‍ അഖ്‌സയില്‍ നടന്ന നിസ്‌കാരം

ജറൂസലേം: മുസ്‌ലിം സമൂഹത്തിന്റെ ഒറ്റക്കെട്ടായ മുന്നേറ്റത്തില്‍ ക്ഷുഭിതരായി ഇസ്‌റാഈല്‍ സൈന്യം. മസ്ജിദുല്‍ അഖ്‌സയിലേക്കെത്തുന്ന വിശ്വാസികളെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന സുരക്ഷാ സംവിധാനങ്ങള്‍ നീക്കം ചെയ്തതോടെ മസ്ജിദുല്‍ അഖ്‌സയിലെത്തിയ ഫലസ്തീന്‍ പൗരന്മാര്‍ക്ക് നേരെ ഇസ്‌റാഈല്‍ സൈന്യത്തിന്റെ കടന്നുകയറ്റം.

ആഹ്ലാദപ്രകടനവുമായെത്തിയ വിശ്വാസികള്‍ക്ക് നേരെ ഇസ്‌റാഈല്‍ സൈന്യം ഗ്രാനേഡും കണ്ണീര്‍വാതകങ്ങളും പ്രയോഗിച്ചതായി സന്നദ്ധ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ക്യാമറകളടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒഴിവാക്കി മുഴുവന്‍ കവാടങ്ങളിലൂടെയും വിശ്വാസികളെ പ്രവേശിപ്പിച്ചപ്പോള്‍ ബാബുല്‍ ഹുത്ത തുറക്കാന്‍ ഇസ്‌റാഈല്‍ സൈന്യം സന്നദ്ധമാകാത്തതാണ് ആക്രമണത്തിലേക്ക് നയിച്ചത്. 37 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് റെഡ്‌ക്രോസ് വക്താക്കള്‍ അറിയിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും പരിക്ക് സാരമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങളാണ് ഇന്നലെ മസ്ജിദുല്‍ അഖ്‌സക്ക് സമീപം ഒരുമിച്ചു കൂടിയത്. ഫലസ്തീന്‍ ജനങ്ങള്‍ക്ക് മുന്നില്‍ പൂര്‍ണമായും പരാജയം സമ്മതിക്കേണ്ടിവന്നത് ഇസ്‌റാഈല്‍ സൈനികരെ ചൊടിപ്പിച്ചിട്ടുണ്ട്.

Latest