ബ്രാന്‍ഡുകളില്‍ എമിറേറ്റ്‌സ് ഏറെ മുന്നില്‍

Posted on: July 27, 2017 8:55 pm | Last updated: July 27, 2017 at 8:55 pm

ദുബൈ: യു എ ഇ യിലെ ആരോഗ്യകരമായ ബ്രാന്‍ഡുകളില്‍ ഒന്നാമത് എമിറേറ്റ്‌റ്‌സ് എയര്‍ലൈന്‍സ് ആണെന്ന് കമ്പോള ഗവേഷണ സ്ഥാപനമായ യു ഗോവ്. ആഗോള ഭീമന്‍മാരായ സാംസങ്, ആപ്പിള്‍ എന്നിവയെ ഏറെ പിന്നിലാക്കിയാണ് എമിറേറ്റ്‌സ് ഒന്നാമതെത്തിയത്. വാട്‌സ് ആപ് രണ്ടാമതും ഗൂഗിള്‍ മൂന്നാമതുമായി. ചില്ലറ വില്‍പന രംഗത്തുള്ള കാര്‍ഫോര്‍ ആണ് നാലാം സ്ഥാനത്തുള്ളത്.

ഫെയ്‌സ്ബുക്, യൂ ട്യൂബ്, ആപ്പിള്‍, ആപ്പിള്‍ ഐഫോണ്‍, സാംസങ്, അല്‍മറായി എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ആഗോള തലത്തില്‍ ഗൂഗിള്‍ ഒന്നാമതെത്തി. യു ട്യൂബ്, ഫെയ്‌സ്ബുക്, സാംസങ്, വാട്‌സ് ആപ്, ആപ്പിള്‍ ഐ ഫോണ്‍, ആമസോണ്‍, ടൊയോട്ട, അഡിഡാസ്, കോള്‍ഗേറ് എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ വരുന്നു. അംഗീകാരം വര്‍ധിപ്പിച്ച ബ്രാന്‍ഡുകള്‍ ഇവയാണ്.

ആപ്പിള്‍ ഐ ഫോണ്‍, ഗ്ലോബല്‍ വില്ലേജ്, ഹ്യൂഅവീ, സിറ്റി വാക്, ഇന്‍സ്റ്റാഗ്രാം, ഷുപ്പ്‌സ്, ബാര്‍ബിക്കന്‍, വിസ, പിസഹട്, മീരാസ് ഹോള്‍ഡിങ്. എമിറേറ്‌സ്, കാര്‍ഫോര്‍,അല്‍ മറായി എന്നിവ ദീര്‍ഘ കാലമായി മികച്ച ബ്രാന്‍ഡ് പട്ടികയില്‍ ഇടംപിടിക്കുന്നു.