നടിയെ ആക്രമിച്ച് ദിലീപ് മണ്ടത്തരം ചെയ്യുമെന്ന് കരുതുന്നില്ല: ശ്രീനിവാസന്‍

Posted on: July 27, 2017 3:27 pm | Last updated: July 27, 2017 at 3:28 pm

ആലപ്പുഴ: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ശ്രീനിവാസന്‍.
ദിലീപ് ഇത്തരമൊരു മണ്ടത്തരം ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്നും ദിലീപ് സാമാന്യബുദ്ധിയുള്ള ആളാണെന്നാണ് വിശ്വാസമെന്നും ശ്രീനിവാസന്‍.

പോലീസ് അന്വേഷണവും കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ കൂടുതലൊന്നും പറയുന്നില്ല. അംഗങ്ങള്‍ക്ക് കാണിക്ക് അര്‍പ്പിക്കാനുള്ള വേദിയായി അമ്മ എന്ന സംഘടന മാറുകയാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.