നിതീഷിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് വീരേന്ദ്രകുമാര്‍; തീരുമാനം ഞെട്ടിച്ചു

Posted on: July 27, 2017 1:11 pm | Last updated: July 27, 2017 at 7:10 pm
SHARE

ന്യൂഡല്‍ഹി: ബീഹാറില്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ച നിതീഷ് കുമാറിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍. നിതീഷ് കുമാറിന്റെ തീരുമാനം ഞെട്ടിച്ചു. നിതീഷിന്റെ നേതൃത്വം ഉപേക്ഷിക്കാന്‍ ജെഡിയു എംപിമാര്‍ ആവശ്യപ്പെടണം.

വേണ്ടിവന്നാല്‍ രാജ്യസഭാംഗത്വം രാജിവെക്കും. നിതീഷ് കുമാറിനെ തള്ളിപ്പറയാന്‍ ശരദ് യാദവിനോട് പറഞ്ഞിട്ടുണ്ട്. ഹിന്ദുത്വ പ്രത്യയ ശാസ്ത്രം ഒരിക്കലും അംഗീകരിക്കില്ല. പാര്‍ട്ടി സമ്മേളന തീരുമാനങ്ങള്‍ നിതീഷ് കുമാര്‍ ലംഘിച്ചു. ജെഡിയുവിലും പ്രശ്‌നങ്ങളുണ്ട്. പല നേതാക്കള്‍ക്കും നിതീഷ് കുമാറിന്റെ തീരുമാനത്തോട് എതിര്‍പ്പുണ്ടെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു.