നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും

Posted on: July 27, 2017 9:30 am | Last updated: July 27, 2017 at 11:25 am

തിരുവനന്തപുരം: എം വിന്‍സെന്റ് എംഎല്‍എയുടെ അറസ്റ്റിനെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും. ജില്ലാ കലക്ടര്‍ ഇതിനുള്ള നടപടികള്‍ തുടങ്ങി. ഇന്നലെ വിന്‍സെന്റിന്റെ ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് വലിയ തോതിലുള്ള സംഘര്‍ഷമാണുണ്ടായത്.

വിന്‍സെന്റ്ിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ ബാലരാമപുരത്ത് ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ നാല് എസ്‌ഐമാരടക്കം 50ഓളം പേര്‍ക്ക് പരുക്കേറ്റു. ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് ജില്ലാ പോലീസ് മേധാവി ഇന്നലെ തന്നെ ജില്ലാ കലക്ടറോട് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാധ്യത തേടിയിരുന്നു.

അതേസമയം, പ്രതിഷേധത്തിന്റെ ഭാഗമായി എംഎല്‍എയുടെ വീട്ടിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് നടത്തുന്നുണ്ട്. പത്ത് മണിക്കാണ് മാര്‍ച്ച്.