ബിഹാറിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനു പിന്നില്‍ ബിജെപിയെന്ന് ലാലുപ്രസാദ് യാദവ്

പാറ്റ്‌ന: ബിഹാറിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനു പിന്നില്‍ ബിജെപിയാണെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. മഹാസഖ്യം തകര്‍ന്നിട്ടില്ലെന്നും ലാലു പറഞ്ഞു.ബിജെപിയുമായി ചേര്‍ന്ന് ഭരിക്കുന്നത് തടയാന്‍ തയ്യാറാണെന്നും ലാലുപ്രസാദ് യാദവ് കൂട്ടിചേര്‍ത്തു. തേജസ്വി യാദവിന്റെ രാജി നിതീഷ് ആവശ്യപ്പെട്ടില്ലെന്നും ലാലു പ്രസാദ് ആവര്‍ത്തിച്ചു. നിതീഷ് കൊലപാതകക്കേസ് പ്രതിയാണെന്നും അദ്ദേഹം ആരോപിച്ചു
Posted on: July 26, 2017 9:23 pm | Last updated: July 27, 2017 at 10:01 am
SHARE