മസ്ജിദുല്‍ അഖ്‌സ; ഇസ്‌റായില്‍ നിലപാടു തിരുത്താന്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തണം: ഫലസ്തീന്‍ അംബാസഡര്‍

Posted on: July 26, 2017 9:50 pm | Last updated: July 26, 2017 at 9:50 pm

ന്യൂഡല്‍ഹി: മസ്ജിദുല്‍ അഖ്‌സ വിഷയത്തില്‍ ഇസ്‌റായില്‍ നിലപാടു തിരുത്താന്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തണമെന്ന് ഫലസ്തീന്‍ അംബാസഡര്‍ അദ്‌നാന്‍ അബു അല്‍ ഹൈജ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്‌റയില്‍ സന്ദര്‍ശനത്തിനിടെ പലസ്തീന്‍ തലസ്ഥാനമായ രമല്ലാഹ് സന്ദര്‍ശിക്കാത്തത് ഇന്ത്യ നിലനിര്‍ത്തിപ്പൊന്നിരുന്ന പാരമ്പര്യമാണ് തകര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു.

മസ്ജിദുല്‍ അഖ്‌സ വിഷയവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ഫലസ്തീന്‍ എം മ്പസിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്‌നാന്‍ ഇക്കാര്യം പറഞ്ഞത്. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളെ പിന്തുണക്കുന്ന കാര്യത്തില്‍ ഇന്ത്യയായിരുന്നു മറ്റു രാജ്യങ്ങളെ നയിച്ചിരുന്നത്. ഇന്ത്യും ഇസ്‌റായിലും തമ്മില്‍ ചരിത്രപരമായ ബന്ധമാണുള്ളത്. സര്‍ക്കാറില്‍ നിന്ന് പോസ്റ്റീവ് സമീപനമാണ് ഫലസ്തീന്‍ പ്രതീക്ഷക്കുന്നതെന്നും അംബസഡര്‍ പറഞ്ഞു.

ഇസ്‌റായിലൂം ഈ സര്‍ക്കാറും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മസ്ജിദുല്‍ അഖ്‌സയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇന്ത്യന്‍ സര്‍ക്കാറിന് ഇടപടാന്‍ കഴിയും. ഇന്തഇസ്‌റായില്‍ നയത്തെ പ്രത്സാഹിപ്പിക്കില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മെയില്‍ മഹ്മൂദ് അബ്ബാസ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫലസ്തീന്‍ പരമാധികാരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നുവെന്നും അംബാസഡര്‍ പറഞ്ഞു. ഇസ്‌റായിനെ അന്താരാഷ്ട്ര നിയമങ്ങള്‍ അംഗീകരിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഇന്ത്യ മറ്റു രാജ്യങ്ങളുമായി സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.